മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ചൊ​വ്വാ​ഴ്ച 62,000ല​ധി​കം കേ​സു​ക​ള്‍; കോ​വി​ഡ് രോ​ഗി​ക​ള്‍ നാ​ല്‍​പ്പ​ത് ല​ക്ഷ​ത്തി​ലേ​ക്ക്
Wednesday, April 21, 2021 1:05 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. 62,097 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 519 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​രു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തി​ന​ടു​ത്തെ​ത്തി. മ​ര​ണ​സം​ഖ്യ 61,343 ആ​യി. ചൊ​വ്വാ​ഴ്ച 54,224 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ഇ​തു​വ​രെ 32,13,464 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗ​മു​ക്തി​നി​ര​ക്ക് 81.14 ശ​ത​മാ​ന​മാ​ണ്. നി​ല​വി​ല്‍ 38,76,998 പേ​ര്‍ വീ​ടു​ക​ളി​ലും 27,690 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ കു​തി​ച്ചു​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

നി​ല​വി​ല്‍ പ​ല​ച​ര​ക്ക് ക​ട​ക​ള്‍, പ​ച്ച​ക്ക​റി ക​ട​ക​ള്‍, ഡ​യ​റി​ക​ള്‍, പ​ഴ​ക്ക​ട​ക​ള്‍ എ​ന്നി​വ രാ​വി​ലെ ഏ​ഴി​നും 11 നും ​ഇ​ട​യി​ല്‍ മാ​ത്ര​മേ തു​റ​ക്കാ​ന്‍ പാ​ടു​ള്ളൂ. ബേ​ക്ക​റി​ക​ള്‍, മി​ഠാ​യി ക​ട​ക​ള്‍, ഇ​റ​ച്ചി ക​ട​ക​ള്‍, മ​ത്സ്യ ക​ട​ക​ള്‍ അ​ട​ക്കം എ​ല്ലാ​ത്ത​രം ഭ​ക്ഷ​ണ വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.