ഡോ​ക്ട​ർ വീ​ട്ടി​ലേ​ക്ക്; വി​ക്ടേ​ഴ്സ് ചാ​ന​ലി​ൽ രോ​ഗി​ക​ൾ​ക്ക് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ
Tuesday, May 4, 2021 9:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യ്ക്കു കൂ​ടു​ത​ൽ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ള്‍ ചി​കി​ല്‍​സാ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു എ​ല്ലാ ദി​വ​സ​വും ഫോ​ണ്‍ ഇ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും. സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ ഡോ​ക്ട​ർ​മാ​രു​മാ​യി ഓ​ണ്‍​ലൈ​ൻ ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ട​ത്താ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു രോ​ഗി​ക്ക് ഒ​രു ത​വ​ണ ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രെ ത​ന്നെ ബ​ന്ധ​പ്പ​ടാ​നാ​കു​ന്ന രീ​തി​യി​ൽ ടെ​ലി​മെ​ഡി​സി​ൻ മാ​റ്റ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​കാ​ര്യ ഡോ​ക്ട​ർ​മാ​രും സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ത്തം വ​ഹി​ക്ക​ണം.

ചി​കി​ത്സ കി​ട്ടാ​തെ വ​രു​ന്ന സാ​ഹ​ച​ര്യം ആ​ർ​ക്കും ഉ​ണ്ടാ​കാ​തെ നോ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ൻ​പ​ത് അ​ശ​ത​മാ​നം കി​ട​ക്ക​ക​ള്‍ കോ​വി​ഡ് ചി​കി​ല്‍​സ​യ്ക്ക് മാ​റ്റി​വ​യ്ക്കാ​ത്ത ആ​ശു​പ​ത്രി​ക​ൾ​ക്ക് നോ​ട്ടി​സ് ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.