ദുരിതം കടക്കാൻ; ഡൽഹിയിൽ സൗ​ജ​ന്യ റേ​ഷ​നും ധ​ന​സ​ഹാ​യ​വും
Tuesday, May 4, 2021 10:12 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ സൗ​ജ​ന്യ റേ​ഷ​നും ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി​യി​ലെ 72 ല​ക്ഷം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കു​മെ​ന്നാ​ണ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞ​ത്.

അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്കു സൗ​ജ​ന്യ റേ​ഷ​ൻ ന​ൽ​കും. അ​തി​ന് പു​റ​മേ​യാ​ണ് ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് 5000 രൂ​പ ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ച​ത്. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ന് വേ​ഗം ശ​മ​നം ഉ​ണ്ടാ​കു​മെ​ന്നും ലോ​ക്ക് ഡൗ​ണ്‍ അ​ധി​ക കാ​ല​ത്തേ​ക്കു നീ​ട്ടേ​ണ്ടി വ​രി​ല്ലെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ലെ ഓ​ട്ടോ-​ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും 5000 രൂ​പ ധ​ന​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ഇ​ത് ഇ​ത്ത​വ​ണ​യും തു​ട​രു​മെ​ന്നാ​ണ് കേ​ജ​രി​വാ​ൾ അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.