ന​ഗ​ര​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ, ഗ്രാ​മ​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​ല്‍: രാ​ഹു​ല്‍ ഗാ​ന്ധി
ന​ഗ​ര​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ, ഗ്രാ​മ​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​ല്‍: രാ​ഹു​ല്‍ ഗാ​ന്ധി
Monday, May 10, 2021 1:20 AM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​തി​വേ​ഗം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ഗ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ഗ്രാ​മ​ങ്ങ​ളും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​ത്തി​ലാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം.

"ന​ഗ​ര​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ, ഇ​പ്പോ​ള്‍ ഗ്രാ​മ​ങ്ങ​ളും ദൈ​വ​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു '-രാ​ഹു​ല്‍ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ന്‍ ഗ്രാ​മ​ങ്ങ​ളി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​തി​വേ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ വാ​ര്‍​ത്ത​യ്ക്ക് ഒ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ട്വീ​റ്റ്.

നേ​ര​ത്തെ, സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ​യും രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തി​നാ​വ​ശ്യം ഓ​ക്‌​സി​ജ​നാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​മ​ല്ലെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.