ആ​ശ്വാ​സം..! സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് നി​ര​ക്ക് ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ
ആ​ശ്വാ​സം..! സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് നി​ര​ക്ക് ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ
Monday, May 10, 2021 4:55 PM IST
കൊ​ച്ചി: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ കോ​വി​ഡ് ചി​കി​ത്സാ ചെ​ല​വു​ക​ളു​ടെ നി​ര​ക്ക് ഏ​കീ​ക​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ത്ത​ര​വ് വാ​യി​ച്ചു​കേ​ട്ട​പ്പോ​ൾ, കോ​ട​തി സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും, ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കും ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. ജ​ന​റ​ല്‍ വാ​ര്‍​ഡി​ന് പ​ര​മാ​വ​ധി പ്ര​തി​ദി​നം 2645 രൂ​പ ഈ​ടാ​ക്കാ​വു​ന്ന​താ​ണ്. പി​പി​ഇ കി​റ്റു​ക​ള്‍ വി​പ​ണി വി​ല​യ്ക്ക് ല​ഭ്യ​മാ​ക്ക​ണം.

ഓ​ക്‌​സി​മീ​റ്റ​ര്‍ പോ​ലെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്ക​രു​ത്. കോ​വി​ഡ് ചി​കി​ത്സ നി​ര​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ ഡി​എം​ഒ​യെ അ​റി​യി​ക്കാ​വു​ന്ന​താ​ണ്. അ​ധി​ക നി​ര​ക്ക് ഈ​ടാ​ക്കു​ന്ന ആ​ശു​പ​ത്രി​ക​ള്‍​ക്ക് അ​ധി​ക തു​ക​യു​ടെ പ​ത്തി​ര​ട്ടി പി​ഴ ചു​മ​ത്തു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

ആ​ശു​പ​ത്രി​ക​ളു​ടെ കൊ​ള്ള സം​ബ​ന്ധി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ശ്ച​യി​ച്ച അം​ഗീ​കൃ​ത നി​ര​ക്കു​ക​ള്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ക​യാ​ണെ​ന്ന വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ ഓ​ക്സി​ജ​ന് നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ഈ​ടാ​ക്കി​യ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യ പി​ന്നാ​ലെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.