അ​മി​ത​വേ​ഗം; സം​ക്രാ​ന്തി​യി​ൽ ലോ​റി വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍​ത്തു‌
അ​മി​ത​വേ​ഗം; സം​ക്രാ​ന്തി​യി​ൽ ലോ​റി വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍​ത്തു‌
Tuesday, May 11, 2021 11:26 PM IST
കോ​ട്ട​യം: അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ചു ത​ക​ര്‍​ത്തു‌. സം​ക്രാ​ന്തി​ക്ക് കു​ഴി​ചാ​ലി​പ്പ​ടി-​വെ​ള്ളൂ​പ്പ​റ​മ്പ് റോ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നെ​ത്തി​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വ​ഴി​യ​രി​കി​ലെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു ലോ​റി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി ക​മ്പി​ക​ളും കേ​ബി​ളു​ക​ളും പൊ​ട്ടി​യെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​യി.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ലോ​റി കാ​ഞ്ഞി​ര​പ്പ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത് ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്. പോ​ലീ​സും കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.