തെ​ൻ​ഡു​ൽ​ക്ക​റോ​ടാ​യി​രി​ക്കും സം​സാ​രി​ച്ച​ത്; റീ​ത്ത​യെ ത​ള്ളി സ​ച്ചി​ൻ
തെ​ൻ​ഡു​ൽ​ക്ക​റോ​ടാ​യി​രി​ക്കും സം​സാ​രി​ച്ച​ത്; റീ​ത്ത​യെ ത​ള്ളി സ​ച്ചി​ൻ
Friday, June 11, 2021 5:41 PM IST
ജ​യ്പു​ർ: ജി​തി​ൻ പ്ര​സാ​ദ​യ്ക്കു പി​ന്നാ​ലെ ബി​ജെ​പി​യി​ലേ​ക്കെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി രാ​ജ​സ്ഥാ​ൻ മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി സ​ച്ചി​ൻ പൈ​ല​റ്റ്. ബി​ജെ​പി നേ​താ​വ് റീ​ത്ത ബ​ഹു​ഗു​ണ ജോ​ഷി​യു​ടെ അ​വ​കാ​ശ​വാ​ദം സ​ച്ചി​ൻ പൈ​ല​റ്റ് ത​ള്ളി​ക്ക​ള​ഞ്ഞു. ബി​ജെ​പി​യി​ൽ ചേ​രു​ന്ന കാ​ര്യം താ​ന്‍ സ​ച്ചി​നു​മാ​യി സം​സാ​രി​ച്ചി​രു​ന്നെ​ന്നാ​യി​രു​ന്നു റീ​ത്ത​യു​ടെ പ​രാ​മ​ർ​ശം. ഒ​രു ടി​വി ചാ​ന​ലി​നോ​ടാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റോ​ടാ​യി​രി​ക്കും അ​വ​ർ ഇ​ക്കാ​ര്യം സം​സാ​രി​ച്ച​തെ​ന്നാ​യി​രു​ന്നു സ​ച്ചി​ൻ പൈ​ല​റ്റി​ന്‍റെ പ്ര​തി​ക​ര​ണം. അ​വ​ര്‍ സ​ച്ചി​ന്‍ ടെ​ന്‍​ഡു​ല്‍​ക്ക​റോ​ടാ​യി​രി​ക്കും സം​സാ​രി​ച്ചി​ട്ടു​ണ്ടാ​വു​ക. എ​ന്നോ​ട് സം​സാ​രി​ക്കാ​നു​ള്ള ധൈ​ര്യം അ​വ​ര്‍​ക്കി​ല്ല. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്ക് എ​തി​രെ ജ​യ്പൂ​രി​ൽ കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ സ​ച്ചി​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ഉ​ത്ത​ര്‍ പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ജി​തി​ന്‍ പ്ര​സാ​ദ ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സ​ച്ചി​ൻ പൈ​ല​റ്റും ബി​ജെ​പി​യി​ലേ​ക്കു​പോ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​യും സ​ജീ​വ​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.