തൃ​ശൂ​രി​ൽ മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി
തൃ​ശൂ​രി​ൽ മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​ൻ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി
Saturday, June 12, 2021 5:54 PM IST
വ​ര​ന്ത​ര​പ്പി​ള്ളി: ക​ച്ചേ​രി​ക്ക​ട​വി​ൽ മാ​ന​സി​ക​ദൗ​ർ​ബ​ല്യ​മു​ള്ള മ​ക​ൻ അ​മ്മ​യെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. കി​ഴ​ക്കൂ​ട​ൻ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ മ​ണി എ​ന്ന എ​ൽ​സി (75) യാ​ണ് മ​രി​ച്ച​ത്. മ​ക​ൻ ജോ​ർ​ജി​നെ (50) വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ​യാ​ണ് എ​ൽ​സി​യെ വീ​ടി​ന​ക​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ത​ല​യി​ലും, കാ​ലി​ലും മ​ര​ത്തി​ന്‍റെ വ​ടി​കൊ​ണ്ടു​ള്ള അ​ടി​യേ​റ്റാ​ണ് മ​ര​ണം. സ​മീ​പ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ജോ​ർ​ജ് മു​റി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ഇ​യാ​ൾ പോ​ലീ​സി​നെ​തി​രെ​യും ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി സി​ഐ മാ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ജോ​ർ​ജ് അ​ക്ര​മാ​സ​ക്ത​നാ​യി പ​റ​മ്പി​ൽ ന​ട​ക്കു​ന്ന​തു ക​ണ്ടു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. രാ​വി​ലെ വ​രെ ഇ​യാ​ൾ ഉ​റ​ക്കെ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു. അ​മ്മ​യും മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. നി​ര​ന്ത​രം ബ​ഹ​ളം​വ​യ്ക്കു​ന്ന ആ​ളാ​യ​തു​കൊ​ണ്ട് സ​മീ​പ​വാ​സി​ക​ൾ കാ​ര്യ​മാ​ക്കി​യി​ല്ല.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ജോ​ർ​ജ് അ​ക്ര​മാ​സ​ക്ത​നാ​യ വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ തോ​മ​സി​ന് വെ​ട്ടേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഒ​ന്ന​ര​മാ​സം ഇ​യാ​ൾ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ൾ പ​ല ത​വ​ണ സ​മീ​പ​വാ​സി​ക​ളെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ജി​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.