വ​നം കൊ​ള്ള: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ, മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
വ​നം കൊ​ള്ള: ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി.​എം. സു​ധീ​ര​ൻ, മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Saturday, June 12, 2021 11:55 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നം കൊ​ള്ള​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ന്വേ​ഷ​ണം അ​പ​ര്യാ​പ്ത​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത്:-

പ്രി​യ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി,

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൊ​ടും വ​നം​കൊ​ള്ള​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ബ​ഹു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ന്വേ​ഷ​ണം അ​പ​ര്യാ​പ്ത​മാ​ണ്.

സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​നോ ഈ ​വ​ന്‍ കൊ​ള്ള​ക്ക് പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന, ച​ര​ടു​വ​ലി​ക​ള്‍, നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തെ​ല്ലാം ക​ണ്ടെ​ത്തു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​നോ ഉ​ദ്യോ​ഗ​സ്ഥ​ത​ല അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ധാ​രാ​ളം പ​രി​മി​തി​ക​ള്‍ ഉ​ണ്ട് എ​ന്ന​ത് ആ​ര്‍​ക്കാ​ണ് അ​റി​ഞ്ഞു​കൂ​ടാ​ത്ത​ത്.

ഉ​ന്ന​ത രാ​ഷ്ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള അ​വി​ഹി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി ഉ​യ​ര്‍​ന്നു​വ​ന്നി​ട്ടു​ള്ള ഈ ​വ​നം​കൊ​ള്ള​യെ​ക്കു​റി​ച്ച് നീ​തി​പൂ​ര്‍​വ്വ​വും നി​ഷ്പ​ക്ഷ​വും സ​ത്യ​സ​ന്ധ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ അ​ന്വേ​ഷ​ണം ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന നി​ല​യി​ല്‍ ത​ന്നെ ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.

ഹൈ​ക്കോ​ട​തി​യി​ലെ ഒ​രു സി​റ്റിം​ഗ് ജ​ഡ്ജി ത​ന്നെ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​സ​ക്ത​വും ഉ​ചി​ത​വു​മാ​യി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് മാ​ത്ര​മേ വി​ശ്വാ​സ്യ​ത ഉ​ണ്ടാ​കൂ.

അ​തു​കൊ​ണ്ട് കേ​ര​ളം ക​ണ്ട എ​റ്റ​വും സം​ഘ​ടി​ത​വും ആ​സൂ​ത്രി​ത​വും വ്യാ​പ​ക​വു​മാ​യ ഈ ​വ​നം​കൊ​ള്ള​യെ​ക്കു​റി​ച്ച് ഹൈ​ക്കോ​ട​തി​യി​ലെ സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്നു.

അ​തീ​വ ഗു​രു​ത​ര​മാ​യ ഈ ​പ്ര​ശ്‌​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​തി​നാ​യി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ സേ​വ​നം വി​ട്ടു​കി​ട്ടു​ന്ന​തി​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും താ​ല്പ​ര്യ​പ്പെ​ടു​ന്നു.

സ്‌​നേ​ഹ​പൂ​ര്‍​വ്വം
വി.​എം.​സു​ധീ​ര​ന്‍

ശ്രീ ​പി​ണ​റാ​യി വി​ജ​യ​ന്‍
ബ​ഹു. മു​ഖ്യ​മ​ന്ത്രി
പ​ക​ര്‍​പ്പ് :
ശ്രീ. ​കെ.​രാ​ജ​ന്‍, ബ​ഹു.​റ​വ​ന്യൂ​വ​കു​പ്പു മ​ന്ത്രി
ശ്രീ. ​എ.​കെ.​ശ​ശീ​ന്ദ്ര​ന്‍, ബ​ഹു. വ​നം​വ​കു​പ്പ് മ​ന്ത്രി
ശ്രീ. ​പി.​രാ​ജീ​വ്, ബ​ഹു. നി​യ​മ​വ​കു​പ്പ് മ​ന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.