വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു; വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മീ​നാ​ക്ഷി ലേ​ഖി
വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു; വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി മീ​നാ​ക്ഷി ലേ​ഖി
Friday, July 23, 2021 5:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ക്ഷ​മാ​പ​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി മീ​നാ​ക്ഷി ലേ​ഖി. മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്‍റെ പ്ര​തി​ക​ര​ണം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​വെ​ന്ന് മീ​നാ​ക്ഷി ലേ​ഖി പ​റ​ഞ്ഞു.

എ​ന്‍റെ വാ​ക്കു​ക​ള്‍ വ​ള​ച്ചൊ​ടി​ച്ചു. ക​ര്‍​ഷ​ക​രെ​യോ മ​റ്റാ​രെ​യെ​ങ്കി​ലു​മോ അ​ത് വേ​ദ​നി​പ്പി​ച്ചു​വെ​ങ്കി​ല്‍ ഞാ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ക​യും എ​ന്‍റെ വാ​ക്കു​ക​ള്‍ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.-​മീ​നാ​ക്ഷി ലേ​ഖി പ​റ​ഞ്ഞു.

ഡ​ല്‍​ഹി ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് മീ​നാ​ക്ഷി ലേ​ഖി വി​വാ​ദ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്. അ​വ​ര്‍ ക​ര്‍​ഷ​ക​ര​ല്ല, തെ​മ്മാ​ടി​ക​ളാ​ണ്. കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് അ​വ​ര്‍ ചെ​യ്യു​ന്ന​ത്. അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്ര​തി​പ​ക്ഷം പ്ര​ചാ​ര​ണം ന​ല്‍​കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​വ​ർ പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് ലേ​ഖി​യെ വി​മ​ർ​ശി​ച്ച് ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് രാ​കേ​ഷ് ടി​ക്കാ​യ​ത്ത് രം​ഗ​ത്തെ​ത്തി. ക​ര്‍​ഷ​ക​ര്‍ അ​ന്ന​ദാ​താ​ക്ക​ളാ​ണെ​ന്നും തെ​മ്മാ​ടി​ക​ളെ​ന്ന് വി​ളി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.