രാ​ജ്യ​ത്ത് 39,097 പേ​ർ​ക്ക് കൂടി കോ​വി​ഡ്
രാ​ജ്യ​ത്ത് 39,097 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Saturday, July 24, 2021 12:53 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 39,097 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 4,08,977 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 546 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് 44.53 കോ​ടി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്. നി​ല​വി​ൽ രാ​ജ്യ​ത്ത് പ്ര​തി​ദി​നം ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണ്. മ​ഹാ​രാ​ഷ്ട്ര​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.