ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​ന്നു; കാ​സിം ഇ​രി​ക്കൂ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി അ​ബ്ദു​ൾ വ​ഹാ​ബ്, വ​ഹാ​ബ് പു​റ​ത്തെ​ന്ന് കാ​സിം
ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​ന്നു; കാ​സിം ഇ​രി​ക്കൂ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി അ​ബ്ദു​ൾ വ​ഹാ​ബ്, വ​ഹാ​ബ് പു​റ​ത്തെ​ന്ന് കാ​സിം
Sunday, July 25, 2021 5:39 PM IST
കൊ​ച്ചി: എ​ല്‍​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ ഐ​എ​ന്‍​എ​ല്‍ (ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ ലീ​ഗ്) പി​ള​ര്‍​ന്നു. പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റി​നെ പു​റ​ത്താ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്‍ വ​ഹാ​ബ് അ​റി​യി​ച്ചു. അ​തേ​സ​മ​യം അ​ബ്ദു​ള്‍ വ​ഹാ​ബി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി കാ​സിം ഇ​രി​ക്കൂ​റും അ​റി​യി​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും സ​മാ​ന്ത​ര​മാ​യി യോ​ഗം ചേ​ര്‍​ന്ന ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കാ​സിം ഇ​രി​ക്കൂ​റി​ന് പ​ക​രം നാ​സ​ര്‍ കോ​യ ത​ങ്ങ​ളെ​യാ​ണ് അ​ബ്ദു​ള്‍ വ​ഹാ​ബ് വി​ഭാ​ഗം പു​തി​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പി​ന്തു​ണ ത​ങ്ങ​ള്‍​ക്കെ​ന്നാ​ണ് കാ​സിം വി​ഭാ​ഗം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. അ​ബ്ദു​ള്‍ വ​ഹാ​ബി​നെ പു​റ​ത്താ​ക്കി​യ തീ​രു​മാ​നം ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​താ​ണെ​ന്നും കാ​സിം ഇ​രി​ക്കൂ​ര്‍ അ​വ​കാ​ശ​പ്പെ​ട്ടു.

നി​ല​വി​ലെ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഹം​സ ഹാ​ജി​യെ​യാ​ണ് കാ​സിം വി​ഭാ​ഗം പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. വ​ഹാ​ബി​നൊ​പ്പം ഏ​ഴ് സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളെ​യും പാ​ര്‍​ട്ടി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി കാ​സിം ഇ​രി​ക്കൂ​ര്‍ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ഇ​ന്ന് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന നേ​തൃ​യോ​ഗ​ത്തി​ൽ കൂ​ട്ട​ത്ത​ല്ല് ഉ​ണ്ടാ​യി. ഹോ​ട്ട​ലി​നു​ള്ളി​ലും പു​റ​ത്തു​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ​ല​ത​വ​ണ ഏ​റ്റു​മു​ട്ടി. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു സം​ഘ​ർ​ഷം. പിന്നാലെയാണ് ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.