കൈ​യാ​ങ്ക​ളി കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
കൈ​യാ​ങ്ക​ളി കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി; പ്ര​തി​ക​ൾ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Wednesday, July 28, 2021 11:30 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​യ​മ​സ​ഭ പ​രി​ര​ക്ഷ ക്രി​മി​ന​ൽ കു​റ്റം ചെ​യ്യാ​നു​ള്ള പ​രി​ര​ക്ഷ​യ​ല്ല. അ​ക്ര​മ​ത്തി​ന് പ​രി​ര​ക്ഷ തേ​ടു​ന്ന​ത് പൗ​ര​നോ​ടു​ള്ള ച​തി​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് എ​പ്പോ​ഴും പ​രി​ര​ക്ഷ അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വ​കാ​ശം ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ്. പ്ര​ത്യേ​ക അ​വ​കാ​ശം പൊ​തു​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​നു​ള്ള ക​വാ​ട​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഉ​ത്ത​ര​വാ​ദി​ത്വം സ​ഭ​യി​ൽ നി​ർ​ഭ​യ​മാ​യി നി​ർ​വ​ഹി​ക്കാ​നാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ അ​ക്ര​മ​ങ്ങ​ൾ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണ്. എം​എ​ൽ​എ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു.

സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ മ​ന്തി വി. ​ശി​വ​ൻ​കു​ട്ടി, ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, കെ. ​അ​ജി​ത്, സി.​കെ. സ​ദാ​ശി​വ​ൻ, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​ചാ​ര​ണ നേ​ടി​ടേ​ണ്ടി​വ​രും.

2015ൽ ​ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ കൈ​യാ​ങ്ക​ളി​യാ​യി മാ​റി​യ കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.