കോ​വി​ഡി​ൽ കു​ടു​ങ്ങി ഇ​ന്ത്യ; ല​ങ്ക​യ്ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം
കോ​വി​ഡി​ൽ കു​ടു​ങ്ങി ഇ​ന്ത്യ; ല​ങ്ക​യ്ക്ക് നാ​ല് വി​ക്ക​റ്റ് ജ​യം
Wednesday, July 28, 2021 11:43 PM IST
കൊ​ളം​ബോ: ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച് ശ്രീ​ല​ങ്ക​യു​ടെ ഗം​ഭീ​ര​തി​രി​ച്ചു​വ​ര​വ്. നാ​ല് വി​ക്ക​റ്റി​ന് ജ​യി​ച്ച ല​ങ്ക പ​ര​മ്പ​ര 1-1 സ​മ​നി​ല​യാ​ക്കി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 133 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ല​ങ്ക ര​ണ്ട് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. അ​വ​സാ​ന ഓ​വ​ർ​വ​രെ ജ​യ​പ​രാ​ജ​യം മാ​റി​മ​റി​ഞ്ഞ മ​ത്സ​രം ധ​ന​ഞ്ജ​യ് ഡി ​സി​ൽ​വ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. ധ​ന​ഞ്ജ​യ് പു​റ​ത്താ​കാ​തെ 40 റ​ൺ​സ് എ​ടു​ത്തു. ചാ​മി​ക ക​രു​ണ​ര​ത്നെ (12*) ധ​ന​ഞ്ജ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ആ​ദ്യ ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​ക്ക് 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 135 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ (42 പ​ന്തി​ൽ 40) ടോ​പ് സ്കോ​റ​റാ​യി. ഗെ​യ്ക് വാ​ദ് (18 പ​ന്തി​ൽ 21), ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ (23 പ​ന്തി​ൽ 290 എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. 13 പ​ന്തി​ൽ ഏ​ഴു റ​ണ്‍​സ് നേ​ടി​യ സ​ഞ്ജു സാം​സ​ണ്‍ നി​രാ​ശ​പ്പെ​ടു​ത്തി. ഓ​പ്പ​ണിം​ഗി​ൽ ധ​വാ​നും ഗെ​യ്ക് വാ​ദും 49 റ​ണ്‍​സി​ന്‍റെ മി​ക​ച്ച തു​ട​ക്ക​മി​ട്ട​ശേ​ഷ​മാ​ണ് ഇ​ന്ത്യ​യു​ടെ ത​ക​ർ​ച്ച. ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​കി​ല ധ​ന​ഞ്ജ​യ​യാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.

എ​ട്ട് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച കൃ​ണാ​ൽ പാ​ണ്ഡ്യ​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യു​സ് വേ​ന്ദ്ര ചാ​ഹ​ൽ, കൃ​ഷ്ണ​പ്പ ഗൗ​തം, ദീ​പ​ക് ചാ​ഹ​ർ എ​ന്നി​വ​രെ ഐ​സോ​ലേ​ഷ​നി​ൽ പ്ര​വേ​ശി​ച്ചി​തോ​ടെ ഇ​ന്ത്യ​ക്കു ടീ​മി​ൽ മു​ഴു​വ​ൻ അ​ഴി​ച്ചു​പ​ണി ന​ട​ത്തേ​ണ്ടി​വ​ന്നു. ചേ​ത​ൻ സ​ക്ക​രി​യ, ദേ​വ​ദ​ത്ത പ​ടി​ക്ക​ൽ, നി​തീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദ് എ​ന്നി​വ​ർ ഇ​ന്ത്യ​ക്കാ​യി അ​ന്താ​രാ​ഷ് ട്ര ​ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.