മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സം​വ​ര​ണം ന​ട​പ്പാ​ക്കി കേ​ന്ദ്രം
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന് സം​വ​ര​ണം ന​ട​പ്പാ​ക്കി കേ​ന്ദ്രം
Thursday, July 29, 2021 3:33 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​ന​ത്തി​ന് സം​വ​ര​ണം ന​ട​പ്പാ​ക്കി കേ​ന്ദ്രം. ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് 27 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​ന്നോ​ക്ക​ക്കാ​ർ​ക്ക് പ​ത്ത് ശ​ത​മാ​നം സം​വ​ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി.

സം​വ​ര​ണം ന​ട​പ്പാ​ക്കി​യ തീ​രു​മാ​നം ച​രി​ത്ര​പ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് മ​ൻ​ഡ​വ്യ പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ ക്വാ​ട്ട​യി​ൽ 5,550 സീ​റ്റു​ക​ൾ ഇ​തി​നാ​യി മാ​റ്റി​വ​യ്ക്കും. ഡി​ഗ്രി​യി​ലും പി​ജി​യി​ലും സം​വ​ര​ണം ബാ​ധ​ക​മാ​ണ്.

ഇ​തോ​ടെ എം​ബി​ബി​എ​സ്, എം​ഡി, എം​എ​സ്, ഡി​പ്ലോ​മ, ബി​ഡി​എ​സ്, എം​ഡി​എ​സ് കോ​ഴ്സു​ക​ൾ​ക്ക് സം​വ​ര​ണം ല​ഭി​ക്കും. ഈ ​വ​ർ​ഷം മു​ത​ൽ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.