ജ​ഡ്ജി​യു​ടെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ
ജ​ഡ്ജി​യു​ടെ മ​ര​ണം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ
Sunday, August 1, 2021 8:35 AM IST
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ൽ ജി​ല്ലാ ജ​ഡ്ജി​യെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് ധ​ന്‍​ബാ​ദി​ലെ ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി ഉ​ത്തം ആ​ന​ന്ദ് പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത്. വീ​ടി​ന് അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പു​റ​കി​ൽ കൂ​ടി​യെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ അ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ന്ന അ​ദ്ദേ​ഹ​ത്തെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ പി​ന്നീ​ട് മ​രി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കൃ​ത്യം ന​ട​ന്ന സ​മ​യം പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​വ​രു​ടെ ര​ക്ത സാം​പി​ളു​ക​ളും മ​റ്റും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​ന്വേ​ഷ​ണ​ത്തെ കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും ഡി​ജി​പി​യോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.