ക​ർ​ണാ​ട​ക ക​ട​ക്കാ​ൻ: പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ
ക​ർ​ണാ​ട​ക ക​ട​ക്കാ​ൻ: പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ
Sunday, August 1, 2021 12:43 PM IST
ബം​ഗ​ളൂ​രു: കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇ​ന്ന് മു​ത​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി ക​ർ​ണാ​ട​ക. ഇ​തി​നാ​യി കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് 72 മ​ണി​ക്കൂ​ർ മു​മ്പെ​ങ്കി​ലും എ​ടു​ത്ത ആ​ർ​ടി പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കും ആ​ർ​ടി പി​സി​ആ​ർ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. ദി​വ​സ​വും ക​ർ​ണാ​ട​ക​ത്തി​ൽ പോ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ 15 ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ആ​ർ​ടി പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ന്ന് ക​ർ​ണാ​ട​ക വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.