കോ​വി​ഡ് : മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
കോ​വി​ഡ് : മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പ​ട്ടി​ക കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും
Tuesday, August 3, 2021 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സം​സ്ഥാ​ന​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ധ​നാ​ഭ്യ​ർ​ഥ​ന​യു​ടെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ ജൂ​ണ്‍ 14 ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ ഏ​കോ​പി​പ്പി​ച്ച് ജി​ല്ലാ ത​ല​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​രു​ന്നു. ലി​സ്റ്റ് സം​ബ​ന്ധി​ച്ച് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ലു​ല​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ അ​ക്കാ​ര്യ​ത്തി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ഒ​ളി​ച്ചു​വെ​യ്ക്കേ​ണ്ട​താ​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ൾ​ക്ക് പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഈ ​മാ​സം 15 ന് 30 ​പു​തി​യ പ്ലാ​ന്‍റു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.