മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്തി; ര​ണ്ടാം ത​രം​ഗ​ത്തെ​യും പ്ര​തി​രോ​ധി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി
Friday, September 10, 2021 7:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ഭീ​ഷ​ണി​ക​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും ഈ ​പ്ര​തി​സ​ന്ധി വി​ജ​യ​ക​ര​മാ​യി മ​റി​ക​ട​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ പാ​ലി​ച്ച് സു​ര​ക്ഷാ ക​വ​ചം ത​ക​രാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ഐ​സി​എം​ആ​റി​ന്‍റെ സീ​റോ പ്രി​വൈ​ല​ൻ​സ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ പ്ര​കാ​രം ഒ​ന്നാം വ്യാ​പ​ന കാ​ല​ത്ത് കേ​ര​ള​ത്തി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. ഡെ​ൽ​റ്റ വ​ക​ഭേ​ദം ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പെ​ട്ടെ​ന്ന് രോ​ഗം വ്യാ​പി​ച്ച് വ​ലി​യ നാ​ശം വി​ത​യ്ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ലം ന​മ്മു​ടെ നാ​ടാ​യി. മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്താ​തെ ര​ണ്ടാം ത​രം​ഗ​ത്തെ​യും മി​ക​ച്ച രീ​തി​യി​ൽ പ്ര​തി​രോ​ധി​ച്ചു.

രോ​ഗി​ക​ളു​ടെ എ​ണ്ണം ര​ണ്ടാം ത​രം​ഗ​ത്തി​ൽ കൂ​ടി​യെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളെ മ​റി​ക​ട​ന്ന് പോ​യി​ല്ല. രോ​ഗി​ക​ൾ​ക്ക് എ​ല്ലാ​വ​ർ​ക്കും സം​ര​ക്ഷ​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കി രോ​ഗ​വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കാ​നാ​യി​മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ സ്വാ​ഭാ​വി​ക വ​ർ​ധ​ന​വു​ണ്ടാ​യി. മ​ര​ണ​നി​ര​ക്ക് ഉ​യ​രാ​തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു.

മ​രി​ച്ച​വ​രി​ൽ 95 ശ​ത​മാ​ന​വും വാ​ക്സി​ൻ കി​ട്ടാ​ത്ത​വ​രാ​ണ്. സെ​പ്റ്റം​ബ​ർ 30ന​കം 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് ശ്ര​മം. 2.23 കോ​ടി പേ​ർ ഒ​രു ഡോ​സ് വാ​ക്സിൻ കി​ട്ടി​യ​വ​രാ​ണ്. 86 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക് ര​ണ്ട് ഡോ​സ് വാ​ക്സി​നും കി​ട്ടി.

ഡെ​ൽ​റ്റ വൈ​റ​സി​ന് വാ​ക്സി​ന്‍റെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ചെ​റി​യ തോ​തി​ൽ ക​ഴി​യും. എ​ന്നാ​ൽ വാ​ക്സി​നെ​ടു​ത്ത​വ​രി​ൽ രോ​ഗം ഗു​രു​ത​ര​മാ​കി​ല്ല. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​രി​ല്ല. മ​ര​ണ​സാ​ധ്യ​ത ഏ​റെ​ക്കു​റെ കു​റ​വാ​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.