പി​ഡി​പി നേ​താ​വ് പൂ​ന്തു​റ സി​റാ​ജ് അ​ന്ത​രി​ച്ചു
പി​ഡി​പി നേ​താ​വ് പൂ​ന്തു​റ സി​റാ​ജ് അ​ന്ത​രി​ച്ചു
Thursday, September 16, 2021 6:04 PM IST
തി​രു​വ​ന​ന്ത​പു​രം: പി​ഡി​പി നേ​താ​വ് പൂ​ന്തു​റ സി​റാ​ജ് (57) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൂ​ന്ന് ത​വ​ണ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാം​ഗ​മാ​യി​രു​ന്നു.

പി​ഡി​പി​യു​ടെ മു​ൻ സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. നി​ല​വി​ൽ പി​ഡി​പി വൈ​സ് ചെ​യ​ര്‍​മാ​നാ​ണ്. പി​ഡി​പി സ്ഥാ​പ​ക​ൻ അ​ബ്ദു​ൾ നാ​സ​ര്‍ മ​അ​ദ്നി​യു​ടെ ഉ​റ്റ​അ​നു​യാ​യി​രു​ന്നു.

എ​ന്നാ​ൽ മ​അ്ദ​നി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് 2020-ൽ ​സി​റാ​ജി​നെ പാ​ര്‍​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് പി​ഡി​പി​യി​ൽ തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.