ഇ​ൻ​സ​മാം ഉ​ൾ ഹ​ഖി​ന് ഹൃ​ദ​യാ​ഘാ​തം
ഇ​ൻ​സ​മാം ഉ​ൾ ഹ​ഖി​ന് ഹൃ​ദ​യാ​ഘാ​തം
Tuesday, September 28, 2021 12:13 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ നാ​യ​ക​നും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളി​ൽ ഒ​രാ​ളു​മാ​യ ഇ​ൻ​സ​മാം ഉ​ൾ ഹ​ഖി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് താ​ര​ത്തി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ലാ​ഹോ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ദ്ദേ​ഹ​ത്തെ നെ​ഞ്ചു​വേ​ദന അ​ല​ട്ടി​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ​യാ​ഘാ​ത​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഏ​ജ​ന്‍റ് പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഏ​റ്റ​വും അ​ധി​കം റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് 51 വ​യ​സു​കാ​ര​നാ​യ ഇ​ൻ​സ​മാ​മി​ന്‍റെ പേ​രി​ലാ​ണ്. 375 ഏ​ക​ദി​ന​ങ്ങ​ളി​ൽ പാ​ക് കു​പ്പാ​യമണി​ഞ്ഞ മു​ൻ​താ​രം 11,701 റ​ണ്‍​സ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ലെ പാ​ക് റ​ണ്‍​വേ​ട്ട​ക്കാ​രി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് താ​രം. 119 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നും 8,829 റ​ണ്‍​സാ​ണ് സ​മ്പാ​ദ്യം.

2007-ൽ ​ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​ഞ്ഞ താ​രം പി​ന്നീ​ട് പാ​ക്കി​സ്ഥാ​ൻ ബോ​ർ​ഡി​ലും പ്ര​വ​ർ​ത്തി​ച്ചു. പാ​ക്ക് ടീ​മി​ന്‍റെ ബാ​റ്റിം​ഗ് ഉ​പ​ദേ​ശ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ശേ​ഷം 2016-19 കാ​ല​യ​ള​വി​ൽ മു​ഖ്യ​സെ​ല​ക്ട​ർ പ​ദ​വി​യും വ​ഹി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ൻ കോ​ച്ചാ​യും ഇ​ൻ​സ​മാം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.