രാ​ജ്യ​ത്ത് 18,795 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
രാ​ജ്യ​ത്ത് 18,795 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Tuesday, September 28, 2021 1:30 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ൾ ഇ​രു​പ​തി​നാ​യി​ര​ത്തി​ന് താ​ഴെ​യെ​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 18,795 പേ​ർ​ക്കാ​ണ് രോ​ഗ​ബ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മാ​ർ​ച്ച് 11ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​രു​പ​തി​നാ​യി​ര​ത്തി​ന് താ​ഴെ​യെ​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​ത്തെ​ക്കാ​ൾ വ​ലി​യ കു​റ​വാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 26,041 പേ​ർ​ക്കാ​യി​രു​ന്നു രോ​ഗ​ബാ​ധ.

179 മ​ര​ണ​ങ്ങ​ളാ​ണ് 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ​ത്. തൊ​ട്ടു​ത​ലേ​ന്ന​ത്തെ ദി​വ​സം മ​ര​ണം 276 ആ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ളു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം തു​ട​രു​ക​യാ​ണ്. 11,699 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ രോ​ഗം ബാ​ധി​ച്ച​ത്. 58 മ​ര​ണ​ങ്ങ​ളും സം​ഭ​വി​ച്ചു.

ജ​ന​സം​ഖ്യ​യി​ൽ മു​ന്നി​ലു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​റ് പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ആ​ർ​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.