സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗ് ഉ​റ​പ്പു​വ​രു​ത്തും: മു​ഖ്യ​മ​ന്ത്രി
സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗ് ഉ​റ​പ്പു​വ​രു​ത്തും: മു​ഖ്യ​മ​ന്ത്രി
Thursday, October 14, 2021 8:00 AM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൗ​ൺ​സി​ലിം​ഗ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

18 വ​യ​സ് തി​ക​യാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ പ​റ്റാ​ത്ത ഒ​ന്നാം വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളെ വാ​ക്സി​നേ​ഷ​ന്‍ നി​ബ​ന്ധ​ന​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കും. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ല്‍ കോ​ള​ജു​ക​ളി​ല്‍ ക്ലാ​സി​ല്‍ വ​രാ​ന്‍ അ​നു​മ​തി.

ര​ണ്ടാം ഡോ​സ് വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ സ​മ​യ​മാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്കും. വാ​ക്സി​ന്‍ എ​ടു​ക്കാ​ന്‍ വി​മു​ഖ​ത​കാ​ട്ടു​ന്ന​വ​ർ​ക്കു ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്ത​ണം.

സ്കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് ഒ​ന്നു​കൂ​ടി ഉ​റ​പ്പാ​ക്ക​ണം. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്ന​സും ഉ​റ​പ്പാ​ക്കും.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ യൂ​ണി​ഫോം നി​ര്‍​ബ​ന്ധ​മാ​ക്കേ​ണ്ട. സ്കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്താ​കെ ബ​സ് സ​ര്‍​വീ​സു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം.

പൊ​തു​പ​രി​പാ​ടി​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം തു​ട​രും. ഇ​ള​വ് ല​ഭി​ക്കേ​ണ്ട പ​രി​പാ​ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.