മ​ഴ കു​റ​യു​മെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മ​ന്നു മു​ഖ്യ​മ​ന്ത്രി
മ​ഴ കു​റ​യു​മെ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മ​ന്നു മു​ഖ്യ​മ​ന്ത്രി
Sunday, October 17, 2021 10:37 PM IST
തി​രു​വ​ന​ന്ത​പു​രം: അ​തി തീ​വ്ര​മ​ഴ​യ്ക്കു ശ​മ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പെ​ടാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ വേ​ണം. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ മാ​റി താ​മ​സി​ക്കാ​നും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദീ​പി​നു സ​മീ​പം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദം നി​ല​വി​ൽ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. സം​സ്ഥാ​ന​ത്താ​കെ 105 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. ആ​വ​ശ്യം വ​ന്നാ​ൽ കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ അ​തി​വേ​ഗം തു​ട​ങ്ങാ​ൻ സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​മു​ണ്ട്.

ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന​യു​ടെ ഓ​രോ ടീ​മു​ക​ളെ പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലു​ണ്ട്. കൂ​ടാ​തെ അ​ഞ്ച് ടീ​മി​നെ​ക്കൂ​ടി ഇ​ടു​ക്കി, കോ​ട്ട​യം, കൊ​ല്ലം, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ക്കും.

ക​ര​സേ​ന​യു​ടെ ഓ​രോ ടീ​മു​ക​ളെ തി​രു​വ​ന​ന്ത​പു​ര​ത്തും, കോ​ട്ട​യ​ത്തും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. എ​യ​ർ​ഫോ​ഴ്‌​സി​നേ​യും നേ​വി​യെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സ​ജ്ജ​രാ​ക്കി. സ​ന്ന​ദ്ധ​സേ​ന​യും സി​വി​ൽ ഡി​ഫ​ൻ​സും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി​ട്ടു​ണ്ട​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.