ദു​രി​ത​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല..! കോ​മ​ളം പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഒ​ഴു​കി​പ്പോ​യി
ദു​രി​ത​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല..! കോ​മ​ളം പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഒ​ഴു​കി​പ്പോ​യി
Monday, October 18, 2021 2:26 PM IST
പ​ത്ത​നം​തി​ട്ട: തി​മി​ര്‍​ത്തു പെ​യ്ത മ​ഴ​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലു​ണ്ടാ​യ ദു​രി​ത​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല. മ​ഴ മാ​റി നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും ദു​രി​ത​ക്കാ​ഴ്ച​ക​ളാ​ണ് നാ​ട്ടി​ല്‍ എ​ല്ലാ​യി​ട​ത്തും. വെ​ള്ളം ഇ​റ​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.



കു​ത്തി​യൊ​ഴു​കി​യ മ​ണി​മ​ല​യാ​റി​നു കു​റു​കെ വെ​ണ്ണി​ക്കു​ള​ത്തു​ണ്ടാ​യി​രു​ന്ന കോ​മ​ളം പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഒ​ഴു​കി​പ്പോ​യ സ്ഥി​തി​യാ​ണ്. വെ​ണ്ണി​ക്കു​ളം, തു​രു​ത്തി​ക്കാ​ട് ക​ര​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചി​രു​ന്ന പാ​ലം ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി മു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

മല്ലപ്പള്ളി, ചെങ്ങരൂർ, കല്ലൂപ്പാറ ഭാഗത്തുനിന്നൊക്കെ വെണ്ണിക്കുളം ഭാഗത്തേക്കു പോകാനുള്ള എളുപ്പവഴിയായിരുന്നു ഈ പാലം വഴിയുള്ള യാത്ര. കഴിഞ്ഞ തവണയും ഇവിടെ വെള്ളം പൊങ്ങിയിരുന്നു.

ഇ​ന്നു രാ​വി​ലെ വെ​ള്ളം ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് തു​രു​ത്തി​ക്കാ​ട് ഭാ​ഗ​ത്ത് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പൂ​ര്‍​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. പാ​ല​ത്തി​നു ബ​ല​ക്ഷ​യം ഉ​ണ്ടാ​യ​താ​യും സം​ശ​യ​മു​ണ്ട്. പാ​ലം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഇതോടെ ഇരു കരകളും തമ്മിലുള്ള ഗതാഗതം മുറിഞ്ഞിരിക്കുകയാണ്. മറുവശത്തേക്കു പോകണമെങ്കിൽ ഇനി ഏറെ കഷ്ടപ്പെടേണ്ട അവസ്ഥയിലാണ് ഇരു കരയിലുമുള്ള നാട്ടുകാർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.