സ​ന്നാ​ഹം ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യ; ഇം​ഗ്ല​ണ്ടി​നെ ഏ​ഴു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു
സ​ന്നാ​ഹം ആ​ഘോ​ഷ​മാ​ക്കി ഇ​ന്ത്യ; ഇം​ഗ്ല​ണ്ടി​നെ ഏ​ഴു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു
Monday, October 18, 2021 11:28 PM IST
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​ദ്യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 189 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 19 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 46 പ​ന്തി​ൽ 70 റ​ൺ​സെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​നും കെ.​എ​ൽ. രാ​ഹു​ലു​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 82 റ​ൺ​സ് നേ​ടി​യ ശേ​ഷ​മാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. 24 പ​ന്തി​ൽ 51 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ. രാ​ഹു​ലി​നെ മാ​ർ​ക്ക് വു​ഡ് പു​റ​ത്താ​ക്കി. ഇ​ഷാ​ൻ കി​ഷ​ൻ റി​ട്ട​യ​ർ​ഡ് ഹ​ർ​ട്ടാ​യി മ​ട​ങ്ങി.

പി​ന്നാ​ലെ എ​ത്തി​യ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി(11), സൂ​ര്യ​കു​മാ​ർ യാ​ദ​വ്(8) എ​ന്നി​വ​ർ കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​തെ മ​ട​ങ്ങി. എ​ന്നാ​ൽ ഒ​ര​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച റി​ഷ​ഭ് പ​ന്തും(14 പ​ന്തി​ൽ 29) ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും(10 പ​ന്തി​ൽ 12) ചേ​ർ​ന്നു ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി.

നേ​ര​ത്തെ, ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സെ​ടു​ത്തു. ജോ​ണി ബെ​യ​ർ​സ്റ്റോ(36 പ​ന്തി​ൽ 49), മോ​യി​ൻ അ​ലി(20 പ​ന്തി​ൽ 43), ലി​യാം ലി​വിം​ഗ്സ്റ്റോ​ൺ(20 പ​ന്തി​ൽ 30) എ​ന്നി​വ​ർ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു.

ഇ​ന്ത്യ​ക്ക് വേ​ണ്ടി മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​സ്പ്രീ​ത് ബും​റ​യും രാ​ഹു​ൽ ചാ​ഹ​ലും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.