അ​ഞ്ച് എം​പി​മാ​ർ ജ​യി​ച്ച​ത് വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി: മാ​ഞ്ജി
അ​ഞ്ച് എം​പി​മാ​ർ ജ​യി​ച്ച​ത് വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി: മാ​ഞ്ജി
Thursday, October 21, 2021 7:28 AM IST
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ​നി​ന്ന് ഒ​രു കേ​ന്ദ്ര​മ​ന്ത്രി ഉ​ൾ​പ്പെ​ടെ അ​ഞ്ച് എം​പി​മാ​ർ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ബ​ല​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ൽ എ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ സ​ഖ്യ​ക​ക്ഷി​യു​ടെ നേ​താ​വു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ജി.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി സം​വ​ര​ണം ചെ​യ്തി​രു​ന്ന സീ​റ്റു​ക​ളി​ൽ വ്യാ​ജ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി ഇ​വ​ർ മ​ത്സ​രി​ച്ചെ​ന്നും വി​ഷ​യം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യാ​യ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച (സെ​ക്യു​ല​ർ) യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട മാ​ഞ്ജി പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി എ​സ്.​പി. സിം​ഗ് ബാ​ഗേ​ൽ, ജ​യ്സി​ദ്ധേ​ശ്വ​ർ ശി​വാ​ചാ​ര്യ മ​ഹാ​സ്വാ​മി​ജി (ഇ​രു​വ​രും ബി​ജെ​പി എം​പി​മാ​ർ), കോ​ണ്‍​ഗ്ര​സ് എം​പി മു​ഹ​മ്മ​ദ് സാ​ദി​ഖ്, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് എം​പി അ​പ​രൂ​പ പോ​ഡ​ർ, സ്വ​ത​ന്ത്ര എം​പി ന​വ​നീ​ത് ര​വി റാ​ണ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണു മാ​ഞ്ജി​യു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.