അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി; പു​ടി​ൻ വ​രി​ല്ല
അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി; പു​ടി​ൻ വ​രി​ല്ല
Thursday, October 21, 2021 8:04 AM IST
മോ​സ്കോ: സ്കോ​ട്‌​ല​ൻ​ഡി​ലെ ഗ്ലാ​സ്ഗോ​യി​ൽ 31ന് ​ആ​രം​ഭി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി(​സി​ഒ​പി26)​യി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ പ​ങ്കെ​ടു​ക്കി​ല്ല. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കാ​ൻ ചേ​രു​ന്ന സു​പ്ര​ധാ​ന ഉ​ച്ച​കോ​ടി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​ണി​തെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണു റ​ഷ്യ. പു​ടി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് റ​ഷ്യ​ൻ അ​ധി​കൃ​ത​ർ കാ​ര​ണ​ങ്ങ​ളൊ​ന്നും നി​ര​ത്തി​യി​ട്ടി​ല്ല. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഉ​ച്ച​കോ​ടി ന​വം​ബ​ർ 12വ​രെ നീ​ളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.