എ​ൽ​ഡി​എ​ഫ് ആ​ലു​വ ക​ൺ​വീ​ന​ർ കെ.​എം.​കു​ഞ്ഞു​മോ​ൻ എ​ൻ​സി​പി വി​ട്ടു; കോ​ൺ​ഗ്ര​സി​ലേ​ക്ക്
എ​ൽ​ഡി​എ​ഫ് ആ​ലു​വ ക​ൺ​വീ​ന​ർ കെ.​എം.​കു​ഞ്ഞു​മോ​ൻ എ​ൻ​സി​പി വി​ട്ടു; കോ​ൺ​ഗ്ര​സി​ലേ​ക്ക്
Friday, October 22, 2021 6:32 PM IST
കൊ​ച്ചി: എ​ല്‍​ഡി​എ​ഫ് ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​റും എ​ന്‍​സി​പി സം​സ്ഥാ​ന നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ കെ.​എം. കു​ഞ്ഞു​മോ​ന്‍ എ​ന്‍​സി​പി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി. ചാ​ക്കോ​യു​ടെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ര്‍​ട്ടി വി​ടു​ന്ന​തെ​ന്നും തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും കെ.​എം. കു​ഞ്ഞു​മോ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ചു​ത​ല​യേ​റ്റ​തു മു​ത​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ഇ​ഷ്ട​ക്കാ​രെ തി​രു​കി ക​യ​റ്റു​ക​യാ​ണ് പി.​സി. ചാ​ക്കോ. വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ത​ഴ​ഞ്ഞു​കൊ​ണ്ടു ഇ​ത്ത​രം പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ മ​തേ​ത​ര​ത്വം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​ത് നേ​തൃ​ത്വ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​വ​രെ നോ​ക്കി​യാ​ല്‍ മ​ന​സി​ലാ​കും.

മു​ന്‍ പ്ര​സി​ഡ​ന്‍റ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് പു​റ​ത്താ​ക്കി​യ ഒ​രാ​ളെ ചു​മ​ത​ല​യേ​റ്റ് 15 ദി​വ​സ​ത്തി​ന​കം ചാ​ക്കോ പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ടു​ത്തു. ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍ പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണ്. മെ​മ്പ​ര്‍​ഷി​പ്പ് പോ​ലും ഇ​ല്ലാ​തെ പാ​ര്‍​ട്ടി​യു​ടെ ത​ല​പ്പ​ത്തെ​ത്തി​യ ചാ​ക്കോ​യെ അം​ഗീ​ക​രി​ച്ച ത​ങ്ങ​ളെ ത​ഴ​യു​ക മാ​ത്ര​മാ​ണ് പി.​സി. ചാ​ക്കോ ചെ​യ്ത​തെ​ന്നും കു​ഞ്ഞു​മോ​ന്‍ പ​റ​ഞ്ഞു.

പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം ആ​യി​ര​ത്തോ​ളം പേ​രാ​ണ് പാ​ര്‍​ട്ടി വി​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​ത്. നാ​ളെ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.