സി​റി​യ​യി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം; അ​ൽ ക്വ​യ്ദ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
സി​റി​യ​യി​ൽ യു​എ​സ് ഡ്രോ​ൺ ആ​ക്ര​മ​ണം; അ​ൽ ക്വ​യ്ദ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Saturday, October 23, 2021 7:51 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: ഡ്രോ​ണ്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സി​റി​യ​യി​ലെ അ​ല്‍-​ക്വ​യ്ദ​യു​ടെ മു​ന്‍​നി​ര നേ​താ​ക്ക​ളി​ല്‍ ഒ​രാ​ളെ യു​എ​സ് വ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കൊ​ടും​ഭീ​ക​ര​നാ​യ അ​ബ്ദു​ല്‍ ഹ​മീ​ര്‍ അ​ല്‍ മ​ത​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡ് വ​ക്താ​വ് ആ​ര്‍​മി മേ​ജ​ര്‍ ജോ​ണ്‍ റി​ഗ്‌​സ്ബി​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റ് ആ​ള​പാ​യ​മൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​റി​യ​യി​ല്‍ ഭീ​ക​ര​ര്‍​ക്കെ​തി​രെ പോ​രാ​ടു​ന്ന അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യു​ടെ താ​വ​ള​ത്തി​ന് നേ​രെ ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ൽ-​ക്വ​യ്ദ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് അ​ബ്ദു​ൽ ഹ​മീ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

സി​റി​യ​യി​ൽ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം യു​എ​സ് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രു മു​തി​ര്‍​ന്ന അ​ല്‍-​ക്വ​യ്ദ ഭീ​ക​ര​നാ​യ സ​ലിം അ​ബു അ​ഹ​മ്മ​ദ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.