പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ൾ പീ​പ്പി​ൾ​സ് റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കും; ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം
പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ൾ പീ​പ്പി​ൾ​സ് റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കും; ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് സൗ​ക​ര്യം
Monday, October 25, 2021 5:33 PM IST
തി​രു​വ​ന​ന്ത​പു​രം: പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സു​ക​ള്‍ പീ​പ്പി​ള്‍​സ് റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കി മാ​റ്റു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ബു​ക്ക് ചെ​യ്യാ​നാ​കു​ന്ന ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് സൗ​ക​ര്യം ന​വം​ബ​ര്‍ ഒ​ന്നി​ന് നി​ല​വി​ല്‍ വ​രു​മെ​ന്നും നി​യ​മ​സ​ഭ​യി​ലെ ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ മ​ന്ത്രി അ​റി​യി​ച്ചു.

റ​സ്റ്റ് ഹൗ​സി​ല്‍ ഒ​രു മു​റി വേ​ണ​മെ​ങ്കി​ല്‍ ഇ​നി സാ​ധാ​ര​ണ​ക്കാ​ര​ന് പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യാ​നാ​കും. ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ല​വി​ലു​ള്ള സൗ​ക​ര്യം ന​ഷ്ട​പ്പെ​ടാ​തെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ത​യാ​റാ​ക്കു​ക. റ​സ്റ്റ് ഹൗ​സ് കൂ​ടു​ത​ല്‍ ജ​ന​സൗ​ഹൃ​ദ​മാ​ക്കി പീ​പ്പി​ള്‍​സ് റ​സ്റ്റ് ഹൗ​സു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.

സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​ണ് ഏ​റ്റ​വും വ​ലി​യ അ​ക്ക​മ​ഡേ​ഷ​ന്‍ സൗ​ക​ര്യം സ്വ​ന്ത​മാ​യി ഉ​ള്ള​ത്. 153 റ​സ്റ്റ് ഹൗ​സു​ക​ളി​ലാ​യി 1151 മു​റി​ക​ള്‍ ഉ​ണ്ട്. പ​ല​തും ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ത്തു​മാ​ണ് ഉ​ള​ള​ത്. റ​സ്റ്റ് ഹൗ​സു​ക​ളെ ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 റ​സ്റ്റ് ഹൗ​സു​ക​ളെ ന​വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നാ​യി കെ​ടി​ഡി​സി മാ​നേ​ജിം​ഗ് ‍ഡ​യ​റ​ക്ട​റെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

റ​സ്റ്റ് ഹൗ​സു​ക​ളു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ശു​ചി​ത്വം ഉ​റ​പ്പു വ​രു​ത്തും. ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ല്‍ ടോ​യ് ല​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള​ള കം​ഫ​ര്‍​ട്ട് സ്റ്റേ​ഷ​ന്‍ നി​ര്‍​മ്മി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ന​ല്ല ഫ്ര​ണ്ട് ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​കീ​യ​മാ​ക്കും.

സി​സി​ടി​വി സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.