ആ​ശാ​ൻ മ​തി​ലാ​കും; ഇ​ന്ത്യ​യു​ടെ കോ​ച്ചാ​കാ​ൻ ദ്രാ​വി​ഡ് അ​പേ​ക്ഷ ന​ൽ​കി
ആ​ശാ​ൻ മ​തി​ലാ​കും; ഇ​ന്ത്യ​യു​ടെ കോ​ച്ചാ​കാ​ൻ ദ്രാ​വി​ഡ് അ​പേ​ക്ഷ ന​ൽ​കി
Tuesday, October 26, 2021 5:51 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ദ്രാ​വി​ഡ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ​മ​യം ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ത​ല​വ​നാ​യ ദ്രാ​വി​ഡ് ത​ന്നെ ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​കു​മെ​ന്നാ​ണ് വി​വ​രം.

ബൗ​ളിം​ഗ് പ​രി​ശീ​ല​ക​ൻ പ​ര​സ് മാം​ബ്രെ ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​ൻ അ​ഭ​യ് ശ​ർ​മ എ​ന്നി​വ​ർ ഇ​തി​നോ​ട​കം അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ദ്രാ​വി​ഡി​ന്‍റെ അ​പേ​ക്ഷ ഔ​പ​ചാ​രി​ക​ത മാ​ത്ര​മാ​ണെ​ന്ന് ബി​സി​സി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. ദു​ബൈ​യി​ൽ ഐ​പി​എ​ൽ ഫൈ​ന​ൽ മ​ത്സ​ര​ത്തി​നി​ടെ ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി​യും സെ​ക്ര​ട്ട​റി ജ​യ് ഷാ​യും ദ്രാ​വി​ഡു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ് സ​മ്മ​തം അ​റി​യി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​വാ​സ​ന ദി​വ​സം വ​രെ ദ്രാ​വി​ഡ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നി​ല്ല. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ര​വി ശാ​സ്ത്രി​യു​മാ​യു​ള്ള ബി​സി​സി​ഐ​യു​ടെ ക​രാ​ര്‍.

ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ പ​ര​മ്പ​ര മു​ത​ല്‍ ഇ​ന്ത്യ​ക്ക് പു​തി​യ പ​രി​ശീ​ല​ക​ന്‍ വ​രും. ദ്രാ​വി​ഡ് ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ പ​ദ​വി ഒ​ഴി​ഞ്ഞാ​ൽ ഈ ​സ്ഥാ​ന​ത്തേ​ക്ക് വി​വി​എ​സ് ല​ക്ഷ്മ​ൺ എ​ത്തി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.