മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം; ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്ത​യ​ച്ചു
മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം; ​ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് ക​ത്ത​യ​ച്ചു
Tuesday, October 26, 2021 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​നി​ർ​മിക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ക​ത്ത​യ​ച്ചു. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ൽ ആ​ശ​ങ്ക വ​ർ​ധി​ച്ചു. 125 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചും ആ​ശ​ങ്ക​യു​ണ്ട്.

പു​തി​യ ഡാം ​എ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ന് ത​മി​ഴ്നാ​ട് പൂ​ർ​ണ പി​ന്തു​ണ ന​ൽ​ക​ണം. ത​മി​ഴ്നാ​ടി​ന് ജ​ലം കേ​ര​ള​ത്തി​ന് സു​ര​ക്ഷ എ​ന്ന​താ​ണ് ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ നി​ല​പാ​ടെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.