എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു
എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തു
Thursday, October 28, 2021 4:05 AM IST
മ​യ്യി​ൽ: മ​യ്യി​ലി​ൽ എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഫോ​ണി​ൽ സ​ന്ദേ​ശം അ​യ​ച്ച് പ​ണം ത​ട്ടി. മ​യ്യി​ൽ ക​ടൂ​ർ സു​നീ​റാ​സി​ൽ ഹ​സ​ൻ കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ 20,000 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്.

കു​ഞ്ഞ​ഹ​മ്മ​ദി​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് എ​സ്ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മെ​സേ​ജ് വ​ന്ന​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്ന് എ​സ്ബി​ഐ യു​ടെ വ്യാ​ജ യോ​നോ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

എ​സ്ബി​ഐ യു​ടെ മ​യ്യി​ൽ ബ്രാ​ഞ്ച് അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​യ്യി​ൽ ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മെ​സേ​ജ് വ​ന്ന മൊ​ബെ​ൽ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യു​ടെ മേ​ൽ​വി​ലാ​സ​ത്തി​ലാ​ണ് സിം ​കാ​ർ​ഡെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​ത് വ്യാ​ജ​മാ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.