ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് രാ​ജ്നാ​ഥ് സിം​ഗ്
ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് രാ​ജ്നാ​ഥ് സിം​ഗ്
Sunday, November 21, 2021 2:10 PM IST
ന്യൂ​ഡ​ൽ​ഹി: ചൈ​ന​യെ പേ​ര് പ​റ​യാ​തെ വി​മ​ർ​ശി​ച്ച് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ചി​ല ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ ഇ​ടു​ങ്ങി​യ താ​ൽ​പ്പ​ര്യ​ങ്ങ​ളും ആ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും കൊ​ണ്ട് ക​ട​ൽ നി​യ​മം സം​ബ​ന്ധി​ച്ച യു​എ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ നി​ർ​വ​ച​ന​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം എ​ന്ന യു​ദ്ധ​ക​പ്പ​ൽ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ത്മ നി​ർ​ഭ​ർ ഭാ​ര​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​ൻ ചി​ല രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പ്രൊ​ജ​ക്ട് 15ബി ​ശ്രേ​ണി​യി​ലെ നാ​ല് ക​പ്പ​ലു​ക​ളി​ൽ ആ​ദ്യ​ത്തേ​താ​ണ് ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം. ശ​ത്രു​ക്ക​ളു​ടെ റ​ഡാ​റു​ക​ളെ വെ​ട്ടി​ച്ച് പോ​വാ​ൻ ക​ഴി​വു​ള്ള മി​സൈ​ൽ വേ​ധ ക​പ്പ​ലാ​ണി​ത്. 163 മീ​റ്റ​ർ നീ​ള​വും 7000 ട​ൺ ഭാ​ര​മു​ള്ള ക​പ്പ​ലി​ൽ ബ്ര​ഹ്മോ​സ് അ​ട​ക്കം അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ളാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ള വ​ഹി​ക്കാ​നു​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.