സിഐയുടെ മോ​ശം പെ​രു​മാ​റ്റ​മാണ് മോ​ഫി​യയെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്: എഫ്ഐആർ
സിഐയുടെ മോ​ശം പെ​രു​മാ​റ്റ​മാണ് മോ​ഫി​യയെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്: എഫ്ഐആർ
Sunday, November 28, 2021 11:15 AM IST
കൊ​ച്ചി: മോ​ഫി​യ പ​ര്‍​വീ​ണ്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ​തി​രെ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍. സു​ധീ​റി​ന്‍റെ മോ​ശം പെ​രു​മാ​റ്റ​മാ​ണ് മോ​ഫി​യ​യെ ജീ​വ​നൊ​ടു​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് എ​ഫ് ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് മോ​ഫി​യ​യെ​യും ഭ​ര്‍​ത്താ​വി​നെ​യും ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ഇ​വി​ടെ​വ​ച്ച് ദേ​ഷ്യം വ​ന്ന മോ​ഫി​യ ഭ​ര്‍​ത്താ​വ് സു​ഹൈ​ലി​ന്‍റെ ക​ര​ണ​ത്ത​ടി​ച്ചു.

ഇ​തേ​തു​ട​ര്‍​ന്ന് സി​ഐ മോ​ഫി​യ​യോ​ട് ക​യ​ര്‍​ത്തു​സം​സാ​രി​ച്ചു. സി​ഐ​യി​ല്‍ നി​ന്നും ത​നി​ക്ക് ഒ​രി​ക്ക​ലും നീ​തി ല​ഭി​ക്കി​ല്ലെ​ന്ന തോ​ന്ന​ലി​ലാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ മൊ​ഫി​യ​യെ പ്രേ​രി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സു​ധീ​റി​നെ​തി​രെ അ​ന്വേ​ഷ​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി സി​റ്റി ഈ​സ്റ്റ് അ​സി. ക്മ്മീ​ഷ​ണ​ര്‍​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.