കോ​വി​ഡിലും സി​നി​മാ​രം​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​മാ​യ​തു പ്ര​ത്യാ​ശ​പ​ക​രു​ന്നു: മു​ഖ്യ​മ​ന്ത്രി
കോ​വി​ഡിലും സി​നി​മാ​രം​ഗം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​മാ​യ​തു പ്ര​ത്യാ​ശ​പ​ക​രു​ന്നു: മു​ഖ്യ​മ​ന്ത്രി
Tuesday, November 30, 2021 4:07 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച നാ​ളു​ക​ളി​ലും സൃ​ഷ്ടി​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ വ്യാ​പൃ​ത​രാ​യി​രു​ന്നു​വെ​ന്ന​തു പ്ര​ത്യാ​ശ പ​ക​രു​ന്ന കാ​ര്യ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 51-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വി​ഡ് മ​ഹാ​മാ​രി സി​നി​മ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ 2020ൽ 100 ​സി​നി​മ​ക​ൾ സെ​ൻ​സ​ർ ചെ​യ്യ​പ്പെ​ട്ടു​വെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ൽ 80 എ​ണ്ണം ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​നു സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു. ഇ​വ​യി​ൽ​നി​ന്നു പു​ര​സ്കാ​ര​ത്തി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​പ​ര​മാ​യ പ്ര​യാ​ണ​ത്തി​ന് സാം​സ്കാ​രി​ക ഊ​ർ​ജം പ​ക​രു​ന്ന​വ​യാ​ണ്.

മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ​വ സ്ത്രീ​പ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യും തി​യേ​റ്റ​റു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ള സി​നി​മ​യു​ടെ ശോ​ഭ​ന​മാ​യ ഭാ​വി​യെ​ക്കു​റി​ച്ചു ശു​ഭ സൂ​ച​ന​ക​ളാ​ണു പു​ര​സ്കാ​ര​ങ്ങ​ൾ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ച​ട​ങ്ങി​ൽ മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​രം ജ​യ​സൂ​ര്യ​യും മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം അ​ന്ന ബെ​ന്നും മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം സി​ദ്ധാ​ർ​ഥ് ശി​വ​യും ഏ​റ്റു​വാ​ങ്ങി. 35 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 48 പേ​ർ​ക്കാ​ണു മു​ഖ്യ​മ​ന്ത്രി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.