എ​ച്ച്ഐ​വി അ​ണു​ബാ​ധ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
എ​ച്ച്ഐ​വി അ​ണു​ബാ​ധ ഘ​ട്ടം ഘ​ട്ട​മാ​യി ഇ​ല്ലാ​താ​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Wednesday, December 1, 2021 5:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഘ​ട്ടം ഘ​ട്ട​മാ​യി പു​തി​യ എ​ച്ച്ഐ​വി അ​ണു​ബാ​ധ ഇ​ല്ലാ​താ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ 2030 ഓ​ടു​കൂ​ടി എ​ച്ച്ഐ​വി അ​ണു​ബാ​ധ ഇ​ല്ലാ​താ​ക്കാ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്പോ​ൾ സം​സ്ഥാ​നം 2025 ഓ​ടെ ല​ക്ഷ്യം കൈ​വ​രി​ക്കും. എ​യ്ഡ്സ് രോ​ഗി​ക​ൾ കു​റ​വു​ള്ള കേ​ര​ള​ത്തി​ന് ഈ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം ആ​യി​ര​ത്തി​ൽ താ​ഴെ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 17,000 പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. 2025നു​ശേ​ഷം ഒ​രു കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. അ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​സ​മ​ത്വ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാം, എ​യ്ഡ്സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്ന ഈ ​വ​ർ​ഷ​ത്തെ ലോ​ക എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം എ​ല്ലാ​വ​രും ഉ​ൾ​ക്കൊ​ള്ള​ണം. വ​ർ​ണ, വ​ർ​ഗ, ലിം​ഗ, അ​സ​മ​ത്വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​കൊ​ണ്ടും സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും സാം​സ്കാ​രി​ക​വും നി​യ​മ​പ​ര​വു​മാ​യ സ​മ​ത്വം ഉ​റ​പ്പാ​ക്കി​കൊ​ണ്ടും മാ​ത്ര​മേ എ​യ്ഡ്സി​നെ​യും കോ​വി​ഡ് പോ​ലെ​യു​ള്ള മ​ഹാ​മാ​രി​ക​ളെ​യും ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

എ​ച്ച്ഐ​വി അ​ണു​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്ക​ണം. അ​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​പ്പം നി​ർ​ത്ത​ണം. ബോ​ധ​വ​ത്ക്ക​ര​ണം പ്ര​ധാ​ന ഘ​ട​ക​മാ​ണ്. കേ​ര​ള​ത്തി​ന് പു​റ​ത്തും ധാ​രാ​ളം പേ​ർ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. ബോ​ധ​വ​ത്ക്ക​ര​ണം അ​വ​രി​ലു​മെ​ത്ത​ണം. ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ അ​വ​രു​ടെ കൂ​ടി സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.