ആക്രമണം കൊല്ലാൻ തന്നെ; നെഞ്ചിൽ മാത്രം ഒൻപതു കുത്തുകൾ
ആക്രമണം കൊല്ലാൻ തന്നെ; നെഞ്ചിൽ മാത്രം ഒൻപതു കുത്തുകൾ
Friday, December 3, 2021 10:18 AM IST
തി​രു​വ​ല്ല: സി​പി​എം തി​രു​വ​ല്ല പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി. ​ബി. സ​ന്ദീ​പ് കു​മാ​റി​നെ (33) വീ​ടി​നു സ​മീ​പം ആക്രമിച്ചതു കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയെന്നു സൂചന. സന്ദീപിന്‍റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകളാണ് ഏറ്റത്. നെഞ്ചിലേറ്റ മുറിവു മൂലമാണ് സന്ദീപ് മരിച്ചതും.

കേസിൽ ജി​ഷ്ണു, ന​ന്ദു, പ്ര​മോ​ദ്, ജി​നാ​സ് എ​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൃ​ത്യ​ത്തി​നു ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ഇ​വ​രെ ആ​ല​പ്പു​ഴ ക​രു​വാ​റ്റ​യി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ അ​ഞ്ച് പ്ര​തി​ക​ളു​ള്ള​താ​യും ഒ​രാ​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ​വ​ര്‍​ക്കു ബി​ജെ​പി ബ​ന്ധ​മു​ണ്ടെ​ങ്കി​ലും സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ രാ​ഷ്‌ട്രീയ വൈ​രാ​ഗ്യ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. എ​ന്നാ​ല്‍, പി​ടി​യി​ലാ​യ​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് ക​ണ്ണൂ​ര്‍ ബ​ന്ധ​മു​ള്ള​താ​യും പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ തി​രു​വ​ല്ല ചാ​ത്ത​ങ്ക​രി​യി​ലെ മേ​പ്രാ​ലി​ലെ വ​യ​ലി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

വ​യ​ലി​നു സ​മീ​പ​ത്തെ ഒ​രു ക​ലു​ങ്കി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​ന്ദീ​പി​നെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ബൈ​ക്കി​ലെ​ത്തി വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​യി വെ​ട്ടി​യും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സ​ന്ദീ​പി​ന്‍റെ നെ​ഞ്ചി​ല്‍ ഒ​മ്പ​ത് കു​ത്തേ​റ്റി​ട്ടു​ണ്ട്. ശ​രീ​ര​ത്തി​ലാ​ക​മാ​ന​മാ​യി 11 കു​ത്തേ​റ്റ പാ​ടു​ക​ളു​ണ്ട്.

ആ​ക്ര​മ​ണം ക​ണ്ട് ഓ​ടി​ക്കൂ​ടി​യ​വ​ര്‍ സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല . അ​ക്ര​മി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ട്ടു. നെ​ഞ്ചി​ന്‍റെ വ​ല​തു ഭാ​ഗ​ത്താ​യി ആ​ഴ​ത്തി​ലേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

സ്ഥ​ല​ത്ത് സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും സ​മീ​പ​കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്രാ​ദേ​ശി​ക​നേ​തൃ​ത്വം ത​ന്നെ പ​റ​യു​ന്നു. ക​രു​തി​ക്കൂ​ട്ടി എ​ത്തി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. നേ​ര​ത്തെ സ​മീ​പ​ത്തെ ഒ​രു ക​ട​യി​ലെ​ത്തി ഇ​വ​ര്‍ സ​ന്ദീ​പി​നെ അ​ന്വേ​ഷി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ക​ട​ക്കാ​ര​നു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ര്‍ പ​റ​യു​ന്ന​ത്. ജിഷ്ണു എന്ന പ്രതി നാട്ടുകാർ തന്നെയാണെന്നാണ് പറ‍യുന്നത്. ജിഷ്ണുവുമായുള്ള പ്രശ്നമാണോ ആക്രമണത്തിലേക്കു നയിച്ചതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

സ​ന്ദീ​പി​ന്‍റെ മൃ​ത​ദേ​ഹം ഇന്നു പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. തു​ട​ര്‍​ന്ന് തി​രു​വ​ല്ല സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ അം​ഗ​മാ​ണ്. ഭാ​ര്യ: സു​നി​ത. ര​ണ്ട് മ​ക്ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.