മ​ക്ക​ര​പ്പ​റ​മ്പി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ
മ​ക്ക​ര​പ്പ​റ​മ്പി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ
Friday, December 3, 2021 1:45 PM IST
പെരി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റ​ത്തി​ന​ടു​ത്തു മ​ക്ക​ര​പ്പ​റ​മ്പ് അ​മ്പ​ല​പ്പ​ടി വ​റ്റ​ല്ലൂ​ർ റോ​ഡി​ൽ ഇ​പ്പാ​ത്ത് പ​ടി പാ​ല​ത്തി​നു മു​ക​ളി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ. കു​റു​വ വ​റ്റ​ല്ലൂ​ർ ല​ണ്ട​ൻ പ​ടി​യി​ലെ തു​ളു​വ​ത്ത് ജാ​ഫ​റി​നെ​യാ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബപ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ങ്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.