"വേ​ദ​നി​ച്ചു': ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട​ത് ദുഃ​ഖ​ക​ര​മെ​ന്ന് അ​മി​ത്ഷാ
"വേ​ദ​നി​ച്ചു': ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട​ത് ദുഃ​ഖ​ക​ര​മെ​ന്ന് അ​മി​ത്ഷാ
Sunday, December 5, 2021 11:11 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ മ​രി​ച്ച സം​ഭ​വം അ​തീ​വ ദുഃ​ഖ​ക​ര​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. വ​ള​രെ വേ​ദ​ന​യു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​മി​ത്ഷാ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഗ്രാ​മീ​ണ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പി​ക​രി​ച്ച ഉ​ന്ന​ത​ത​ല എ​സ്ഐ​ടി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് വെടിവയ്പ് ന​ട​ന്ന​ത്. ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 12 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​നെ​ത്തി​യ​വ​രെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സൈ​ന്യം വെ​ടി​യു​തി​ര്‍​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.