നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പി​ന്‍റെ യാ​ഥാ​ർ​ഥ്യം കേ​ന്ദ്രം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
നാ​ഗാ​ലാ​ൻ​ഡ് വെ​ടി​വ​യ്പി​ന്‍റെ യാ​ഥാ​ർ​ഥ്യം കേ​ന്ദ്രം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, December 5, 2021 5:36 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 13 പേ​ർ കൊ​ല്ല​പ്പ​ട്ട സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി. നാ​ഗാ​ലാ​ൻ​ഡി​ൽ എ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ സം​ഭ​വി​ച്ച​തെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പൗ​ര​ന്മാ​രോ, ജ​വാ​ന്മാ​രും സു​ര​ക്ഷി​ത​ര​ല്ലാ​ത്ത നാ​ട്ടി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വി​മ​ർ​ശി​ച്ചു.

നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് 13 ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ണ്‍ ജി​ല്ല​യി​ലെ ഒ​ട്ടിം​ഗ് ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ട്ര​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗ്രാ​മീ​ണ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വി​ഘ​ട​ന​വാ​ദി​ക​ൾ എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് സു​ര​ക്ഷാ​സേ​ന ആ​ളു​മാ​റി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

സം​ഭ​വ​ത്തി​ൽ ഒ​രു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ൽ ഗ്രാ​മ​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തോ​ടെ രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ സു​ര​ക്ഷാ​സേ​ന​യെ വ​ള​ഞ്ഞു. ഇ​വ​രു​ടെ വാ​ഹ​നം ക​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.