പി.​വി. അ​ന്‍​വ​റി​ന്‍റെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ൽ: ഉ​ത്ത​ര​വി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
പി.​വി. അ​ന്‍​വ​റി​ന്‍റെ ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ൽ: ഉ​ത്ത​ര​വി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Thursday, December 9, 2021 2:45 AM IST
കൊ​​​ച്ചി: ഭൂ​​​പ​​​രി​​​ഷ്‌​​​ക്ക​​​ര​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ച് പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​യും കു​​​ടും​​​ബ​​​വും കൈ​​​വ​​​ശം വെ​​​ക്കു​​​ന്ന പ​​​രി​​​ധി​​​യി​​​ല്‍ ക​​​വി​​​ഞ്ഞ ഭൂ​​​മി ആ​​​റു​​​മാ​​​സ​​​ത്തി​​​ന​​​കം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്ക​​​ണ​​​മെ​​​ന്ന ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ള്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം ബോ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ല​​​പ്പു​​​റം ജി​​​ല്ലാ വി​​​വ​​​രാ​​​വാ​​​കാ​​​ശ കൂ​​​ട്ടാ​​​യ്മ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ കെ.​​​വി. ഷാ​​​ജി​​​യു​​​ടെ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ന​​​ട​​​പ​​​ടി. ജ​​​സ്റ്റീ​​​സ് എ. ​​​രാ​​​ജ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

താ​​​മ​​​ര​​​ശേ​​​രി താ​​​ലൂ​​​ക്ക് ലാ​​​ൻ​​​ഡ് ബോ​​​ര്‍​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യ കോ​​​ഴി​​​ക്കോ​​​ട് എ​​​ല്‍​എ ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ര്‍ പി. ​​​അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത്, താ​​​മ​​​ര​​​ശേ​​​രി താ​​​ലൂ​​​ക്ക് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ത​​​ഹ​​​സി​​​ല്‍​ദാ​​​ര്‍(​​​എ​​​ല്‍​ആ​​​ര്‍) കെ. ​​​ബ​​​ല​​​രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​രോ​​​ടാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

പ​​​രി​​​ധി​​​യി​​​ല്‍ ക​​​വി​​​ഞ്ഞ ഭൂ​​​മി കൈ​​​വ​​​ശം വെ​​​ച്ച​​​തി​​​ന് പി.​​​വി. അ​​​ന്‍​വ​​​ര്‍ എം​​​എ​​​ല്‍​എ​​​ക്കെ​​​തി​​​രെ കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ലാ​​​ൻ​​​ഡ് ബോ​​​ര്‍​ഡ് ഉ​​​ത്ത​​​ര​​​വ് മൂ​​​ന്ന് വ​​​ര്‍​ഷ​​​മാ​​​യി​​​ട്ടും ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​ത് ചൂ​​​ണ്ടി​​​കാ​​​ട്ടി ഷാ​​​ജി ന​​​ല്‍​കി​​​യ ഹ​​​ര​​​ജി​​​യി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ന​​​ല്‍​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.