വേ​ദ​ന​യോ​ടെ രാ​ജ്യം: പൊ​തു​ദ​ർ​ശ​നം തു​ട​ങ്ങി
വേ​ദ​ന​യോ​ടെ രാ​ജ്യം: പൊ​തു​ദ​ർ​ശ​നം തു​ട​ങ്ങി
Thursday, December 9, 2021 11:04 AM IST
ഊ​ട്ടി: ത​മി​ഴ്നാ​ട്ടി​ലെ ഊ​ട്ടി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ പൊ​തു​ദ​ർ​ശ​നം തു​ട​ങ്ങി. ഊ​ട്ടി വെ​ല്ലിം​ഗ്ട​ണി​ലെ മ​ദ്രാ​സ് റെ​ജി​മെ​ന്‍റ് സെ​ന്‍റ​റി​ലാ​ണ് പൊ​തു​ദ​ർ​ശ​നം.

സൈ​നി​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​ത്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ, ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.