ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം സം​യു​ക്ത​സേ​നാ സം​ഘം അ​ന്വേ​ഷി​ക്കും
ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം സം​യു​ക്ത​സേ​നാ സം​ഘം അ​ന്വേ​ഷി​ക്കും
Thursday, December 9, 2021 11:39 AM IST
ന്യൂ​ഡ​ൽ​ഹി: ഊ​ട്ടി​യി​ലെ കൂ​നു​രി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും. സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ൾ​പ്പെ​ടെ 13 പേ​രു​ടെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് സം​യു​ക്ത​സേ​നാ സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. എ​യ​ർ​മാ​ർ​ഷ​ൽ മാ​ന​വേ​ന്ദ്ര സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം.

കൂനുരിലേക്ക് പോയ ഹെലികോപ്റ്ററിൽ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12.08നാ​ണ് കോ​പ്റ്റ​റുമായുള്ള എ​ടി​എ​സ് ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​ത്. 12.15ന് ​വെ​ല്ലിം​ഗ്ട​ണി​ൽ ലാ​ൻ​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്നു. വ​ന​ത്തി​ലു​ള്ളി​ൽ സ​മീ​പ വാ​സി​ക​ൾ തീ ​ക​ണ്ട​താ​യും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

എ​ല്ലാ മൃ​ത​ദേ​ഹ​ങ്ങ​ളും ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടു​വ​രും. പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രി​ക്കും സം​സ്കാ​രം ന​ട​ത്തു​ക. ചി​കി​ത്സ‍​യി​ൽ ക​ഴി​യു​ന്ന വ്യോ​മ​സേ​ന​യി​ലെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വ​രു​ൺ സിം​ഗി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. നി​ല​വി​ൽ അ​ദ്ദേ​ഹം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നും മികച്ച ചി​കി​ത്സ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.