നി​ര​ന്ത​ര​മു​ള്ള കോ​പ്റ്റ​ർ അ​പ​ക​ട​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല: കോ​ൺ​ഗ്ര​സ്
നി​ര​ന്ത​ര​മു​ള്ള കോ​പ്റ്റ​ർ അ​പ​ക​ട​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല: കോ​ൺ​ഗ്ര​സ്
Thursday, December 9, 2021 12:58 PM IST
ന്യൂ​ഡ​ൽ​ഹി: സം​യു​ക്ത സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സം​ഭ​വം ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സൈ​ന്യ​ത്തി​ൽ നി​ര​ന്ത​ര​മു​ണ്ടാ​കു​ന്ന കോ​പ്റ്റ​ർ അ​പ​ക​ട​ങ്ങ​ളെ നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ആ​ദ​രം അ​ർ​പ്പി​ച്ചു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് സം​യു​ക്ത​സേ​നാ സം​ഘം അ​ന്വേ​ഷി​ക്കു​മെ​ന്നും എ​യ​ർ​മാ​ർ​ഷ​ൽ മാ​ന​വേ​ന്ദ്ര സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.