സപ്ലൈകോ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു
സപ്ലൈകോ ജനറല്‍ മാനേജരായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റു
Monday, August 8, 2022 12:12 PM IST
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമന്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരായി ചുമതലയേറ്റു.

നേരത്തെ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റിരുന്നെങ്കിലും ജില്ലാ മജിസ്ട്രേറ്റിന്‍റെ കൂടി ചുമതലയുള്ള സ്ഥാനത്തേക്ക് ശ്രീറാമിനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.