ചൈനയുമായുള്ള സഹകരണ ചട്ടക്കൂടിൽ നിന്ന് പിൻമാറി ലാത്വിയയും എസ്റ്റോണിയയും
ചൈനയുമായുള്ള സഹകരണ ചട്ടക്കൂടിൽ നിന്ന് പിൻമാറി ലാത്വിയയും എസ്റ്റോണിയയും
Friday, August 12, 2022 3:18 AM IST
ബെയ്ജിംഗ്: തായ്‌വാനെതിരെ നടത്തുന്ന രാഷ്ട്രീയ-സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് ലാത്വിയയും എസ്റ്റോണിയയും ചൈനാ സഹകരണ ചട്ടക്കൂട്ടിൽ നിന്ന് പിൻമാറി.

മധ്യ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കാത്തുസൂക്ഷിക്കാൻ ചൈന രൂപീകരിച്ച സംഘടനയിൽ ഇനിയും തുടരാൻ രാജ്യാന്തര മനുഷ്യാവകാശ നയങ്ങൾ പാലിക്കുന്നവർക്ക് ബുദ്ധിമുട്ടാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

നേരത്തെ തായ്‌വാനെ രാജ്യത്ത് എംബസി തുറക്കാൻ അനുവദിച്ചതിന്‍റെ പേരിൽ ലിത്വാനിയയുമായി ചൈന അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ഇതേതുടർന്ന് മേയിൽ ലിത്വാനിയ സഹകരണ ചട്ടക്കൂടിൽ നിന്ന് പിൻമാറിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.