ആ​സൂ​ത്രി​ത ആ​ക്ര​മ​ണം, ആ​രും ര​ക്ഷ​പ്പെ​ടി​ല്ല; പി​എ​ഫ്ഐ ഹ​ർ​ത്താ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
ആ​സൂ​ത്രി​ത ആ​ക്ര​മ​ണം, ആ​രും ര​ക്ഷ​പ്പെ​ടി​ല്ല; പി​എ​ഫ്ഐ ഹ​ർ​ത്താ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
Saturday, September 24, 2022 5:48 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലി​നി​ടെ ന​ട​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പാ​ക്കി​യ​താ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ക്ര​മം നേ​രി​ടു​ന്ന​തി​ല്‍ പോ​ലീ​സ് സ്തു​ത്യ​ര്‍​ഹ​മാ​യ ന​ട​പ​ടി​ക​ളാ​ണ് കൈ​ക്കൊ​ണ്ട​ത്. തു​ട​ര്‍​ന്നും ക​രു​ത്തു​റ്റ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ‌പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​കാ​ത്ത ത​രം ആ​ക്ര​മ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ങ്ങ​ളും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ന​ട​ത്തി. അ​ക്ര​മി​ക​ളി​ല്‍ കു​റ​ച്ചു​പേ​രെ പി​ടി​കൂ​ടി​യെ​ന്നും ബാ​ക്കി​യു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കു​റ്റ​വാ​ളി​ക​ള്‍ നി​യ​മ​ത്തി​ന്‍റെ ക​ര​ങ്ങ​ളി​ലെ​ത്തും. ആ ​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​ക്ക് സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

താ​ത്കാ​ലി​ക ലാ​ഭ​ത്തി​നു വേ​ണ്ടി ഇ​ത്ത​രം സം​ഘ​ട​ന​ക​ളെ ഒ​പ്പം നി​ര്‍​ത്തി​യ​വ​രു​ണ്ട്. അ​വ​ര്‍ ചി​ന്തി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<