ക​നി​വ് 108 ആം​ബു​ല​ൻ​സ് പു​തി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
ക​നി​വ് 108 ആം​ബു​ല​ൻ​സ് പു​തി​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, September 24, 2022 10:52 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രി​ന്‍റെ സ​മ​ഗ്ര ട്രോ​മ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സി​ലൂ​ടെ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ൽ രോ​ഗി​ക​ൾ​ക്കു​ണ്ടാ​കു​ന്ന കാ​ല​താ​മ​സം പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം അ​റി​യി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക മോ​ണി​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പൈ​ല​റ്റ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഒ​രു രോ​ഗി 108 ആം​ബു​ല​ൻ​സി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ടാ​ൽ രോ​ഗി​യു​ടെ വി​വ​രം, അ​പ​ക​ട വി​വ​രം, രോ​ഗി​യു​ടെ അ​വ​സ്ഥ, ആം​ബു​ല​ൻ​സ് വ​രു​ന്ന​തി​ന്‍റെ വി​വ​രം, ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന സ​മ​യം എ​ന്നി​വ​യെ​ല്ലാം മോ​ണി​റ്റ​റി​ൽ ത​ത്സ​മ​യം തെ​ളി​യും. ഇ​തി​ലൂ​ടെ ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ​ക്ക് അ​ത​നു​സ​രി​ച്ച് ക്ര​മീ​ക​ര​ണം ന​ട​ത്താ​നും വേ​ഗ​ത്തി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. ക​ൺ​ട്രോ​ൾ റൂ​മി​ൽ ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ക​നി​വ് 108 ആം​ബു​ല​ൻ​സി​ൽ വി​ളി​ക്കു​ന്ന ആ​ളി​ന്റെ ലൊ​ക്കേ​ഷ​ൻ തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​വും ആ​രം​ഭി​ക്കു​ന്ന​താ​ണ്. 108ലേ​ക്ക് വി​ളി​ക്കു​മ്പോ​ൾ വി​ളി​ക്കു​ന്ന ആ​ളി​ന്‍റെ ഫോ​ണി​ലേ​ക്ക് ഒ​രു മെ​സേ​ജ് വ​രും. ആ ​മെ​സേ​ജി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ക​ൺ​ട്രോ​ൾ റൂ​മി​ന് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​ന്‍റെ ശ​രി​യാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും. ഈ ​വി​വ​ര​ങ്ങ​ൾ ആ ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള ആം​ബു​ല​ൻ​സി​ൽ എ​ത്തു​ന്നു. ഇ​തി​ലൂ​ടെ വ​ഴി​തെ​റ്റാ​തെ വേ​ഗ​ത്തി​ൽ സ്ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<